കലകൾ
ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് കലകൾ. കലകളെക്കുറിച്ചുള്ള പഠനം ഹിസ്റ്റോളജി എന്നറിയപ്പെടുന്നു. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ. പാരൻകൈമ, കോളൻകൈമ, സ്ക്ലീറൻകൈമ,സൈലം, ഫ്ലോയം എന്നിവ മുഖ്യ സസ്യകലകളാണ്. ഇതിൽ സൈലവും ഫ്ലോയവും സംവഹനകലകളാണ്. സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.
Comments
Post a Comment